Isaiah 29:11
അങ്ങനെ നിങ്ങൾക്ക് സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുവന്‍റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് വയ്യാ; അതിന് മുദ്രയിട്ടിരിക്കുന്നുവല്ലോ” എന്നു പറയും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Daniel 12:4നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങൾ അടച്ചുവെക്കുവാൻ പുസ്തകത്തിന് മുദ്രയിടുക; പലരും അത് സമൂലം പരിശോധിക്കുകയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.“
Matthew 11:25ആ സമയത്തു തന്നെ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു.
Matthew 16:17യേശു അവനോട്: ബർയോനാ ശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയത്.
Revelation 6:1കുഞ്ഞാട് ഏഴു മുദ്രകളിൽ ഒന്ന് പൊട്ടിച്ചപ്പോൾ ഞാൻ കണ്ടത്: “വരിക!” എന്നു നാലു ജീവികളിൽ ഒന്ന് ഇടിമുഴക്കത്തിനൊത്ത ശബ്ബത്തിൽ പറയുന്നതായിരുന്നു. ഞാൻ അത് കേൾക്കുകയും ചെയ്തു.