Isaiah 33:18
“പണം എണ്ണുന്നവൻ എവിടെ? 2 തൂക്കിനോക്കുന്നവൻ എവിടെ? 1 ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?” 2 എന്നിങ്ങനെ നിന്‍റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
17നിന്‍റെ കണ്ണ് രാജാവിനെ അവന്‍റെ സൗന്ദര്യത്തോടെ ദർശിക്കും; 2 വിശാലമായ ഒരു ദേശം കാണും. 1
Cross References
Genesis 23:16അബ്രാഹാം എഫ്രോൻ്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാരുടെയിടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച് നാനൂറ് ശേക്കൽ വെള്ളി അവനു തൂക്കിക്കൊടുത്തു.
1 Samuel 30:6ദാവീദ് വലിയ ദുഃഖത്തിലായി; ജനത്തിൽ ഓരോരുത്തരുടെയും ഹൃദയം അവരവരുടെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ കല്ലെറിയേണമെന്ന് ജനം പറഞ്ഞു; ദാവീദ് തന്‍റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.
2 Kings 18:14അപ്പോൾ യെഹൂദാ രാജാവായ ഹിസ്ക്കീയാവ് ലാഖീശിൽ ആയിരുന്ന അശ്ശൂർരാജാവിന്‍റെ അടുക്കൽ ആളയച്ചു: “ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ട് മടങ്ങിപ്പോകേണം; നീ എനിക്ക് കല്പിക്കുന്ന പിഴ ഞാൻ അടെച്ചുകൊള്ളാം” എന്നു അറിയിച്ചു. അശ്ശൂർ രാജാവ് യെഹൂദാ രാജാവായ ഹിസ്കീയാവിനു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്തു പൊന്നും പിഴ കല്പിച്ചു.
Psalms 31:7ഞാൻ അങ്ങേയുടെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു; 2 അവിടുന്ന് എന്‍റെ അരിഷ്ടത കണ്ടു എന്‍റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു. 1
Psalms 71:20അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, 2 അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; 2 ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും. 1
Isaiah 17:14സന്ധ്യാസമയത്ത് ഇതാ, ഭീതി! 2 പ്രഭാതത്തിനു മുമ്പ് അവൻ ഇല്ലാതെയായി! 1 ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും 2 നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.