Isaiah 41:18
ഞാൻ പാഴ്മലകളിൽ നദികളെയും 2 താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; 1 മരുഭൂമിയെ ഞാൻ നീർപൊയ്കയും 2 വരണ്ട നിലത്തെ നീരുറവുകളും ആക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Judges 15:19അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്ന് വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ച്, വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് അവൻ ഏൻ-ഹക്കോരേ + 15:19 ഏൻ-ഹക്കോരേ വിളിച്ചപേക്ഷിക്കുന്നവന്റെ ഉറവ എന്നു പേരിട്ടു. അത് ഇപ്പോഴും ലേഹിയിൽ ഉണ്ട്.
Psalms 78:15ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു 2 ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു. 1
Psalms 107:35ദൈവം മരുഭൂമിയെ ജലതടാകവും 2 വരണ്ട നിലത്തെ നീരുറവുകളും ആക്കി. 1
Isaiah 12:3അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെ 2 രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും. 1
Isaiah 32:2ഓരോരുത്തൻ കാറ്റിന് ഒരു മറവും 2 കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയിരിക്കും. 1 അവർ വരണ്ട നിലത്തു നീർത്തോടുകൾപോലെയും 2 ക്ഷീണമുള്ള ദേശത്ത് വൻപാറയുടെ തണൽപോലെയും ഇരിക്കും. 1
Isaiah 35:7മരീചിക ഒരു പൊയ്കയായും 2 വരണ്ടനിലം നീരുറവുകളായും തീരും, 1 കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ, 2 പുല്ലും ഓടയും + 35:7 ഓട നദിയരികെ വളരുന്ന ഒരുതരം സസ്യം. ഞാങ്ങണയും വളരും. 1