Isaiah 41:19
ഞാൻ മരുഭൂമിയിൽ ദേവദാരു, 2 ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; 1 ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും 2 പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 27:6വരുംകാലത്ത് യാക്കോബ് വേരൂന്നുകയും 2 യിസ്രായേൽ തളിർത്തുപൂക്കുകയും 1 അങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗം 2 ഫലപൂർണ്ണമാവുകയും ചെയ്യും. 1
Isaiah 35:1മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും; 2 നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും. 1
Isaiah 51:3യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; 2 അവിടുന്ന് അതിന്‍റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, 1 അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും 2 അതിന്‍റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; 1 ആനന്ദവും സന്തോഷവും സ്തോത്രവും 2 സംഗീതഘോഷവും അതിൽ ഉണ്ടാകും. 1
Isaiah 60:13എന്‍റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി 2 ലെബാനോന്‍റെ മഹത്ത്വവും സരളവൃക്ഷവും പയിനും പുന്നയും 1 ഒരുപോലെ നിന്‍റെ അടുക്കൽ വരും; 2 അങ്ങനെ ഞാൻ എന്‍റെ പാദസ്ഥാനത്തെ മഹത്ത്വീകരിക്കും. 1
Isaiah 61:3സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും 2 ദുഃഖത്തിനു പകരം ആനന്ദതൈലവും 1 വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും 2 അവൻ എന്നെ അയച്ചിരിക്കുന്നു; 1 അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും 2 യഹോവയുടെ നടുതല എന്നും പേരാകും. 1
Ezekiel 17:22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനും ഉയരമുള്ള ദേവദാരുവിന്‍റെ ഒരു ശിഖരം എടുത്ത് നടും; അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്ന് ഞാൻ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായ ഒരു പർവ്വതത്തിൽ നടും.