Isaiah 41:23
നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന് 2 മേലാൽ വരുവാനുള്ളതു പ്രസ്താവിക്കുവിൻ; 1 ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിനു 2 നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 19:12നിന്‍റെ ജ്ഞാനികൾ എവിടെ? 2 അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; 1 സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത് 2 അവർ എന്തെന്ന് ഗ്രഹിക്കട്ടെ. 1
Isaiah 44:7ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ 2 ഞാൻ എന്നപോലെ വിളിച്ചുപറയുകയും പ്രസ്താവിക്കുകയും 1 എനിക്കുവേണ്ടി ഒരുക്കിവയ്ക്കുകയും ചെയ്യുന്നവൻ ആര്‍? 2 സംഭവിക്കുന്നതും സംഭവിക്കുവാനുള്ളതും അവർ പ്രസ്താവിക്കട്ടെ. 1
Isaiah 45:7ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; 1 ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; 2 യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. 1
Isaiah 46:9പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; 2 ഞാനല്ലാതെ വേറൊരു ദൈവമില്ല; 2 ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. 1
John 13:19അത് സംഭവിക്കുമ്പോൾ “ഞാൻ ആകുന്നു” എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.