Isaiah 44:7
ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ 2 ഞാൻ എന്നപോലെ വിളിച്ചുപറയുകയും പ്രസ്താവിക്കുകയും 1 എനിക്കുവേണ്ടി ഒരുക്കിവയ്ക്കുകയും ചെയ്യുന്നവൻ ആര്‍? 2 സംഭവിക്കുന്നതും സംഭവിക്കുവാനുള്ളതും അവർ പ്രസ്താവിക്കട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 32:8മഹോന്നതൻ ജനതകൾക്ക് അവകാശം വിഭാഗിക്കുകയും 2 മനുഷ്യപുത്രന്മാരെ വേർപിരിക്കുകയും ചെയ്തപ്പോൾ 1 അവിടുന്ന് യിസ്രായേൽ മക്കളുടെ എണ്ണത്തിനു തക്കവണ്ണം 2 ജനതകളുടെ അതിർത്തികൾ നിശ്ചയിച്ചു. 1
Isaiah 41:4ആര്‍ അത് പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? 2 ആദിമുതൽ തലമുറകളെ വിളിച്ചവൻ; 1 യഹോവയായ ഞാൻ ആദ്യനും 2 അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു.” 1
Isaiah 41:26ഞങ്ങൾ അറിയേണ്ടതിന് ആദിമുതലും ‘അവൻ നീതിമാൻ’ എന്നു ഞങ്ങൾ പറയേണ്ടതിന് 2 പണ്ടേയും ആര്‍ പ്രസ്താവിച്ചിട്ടുള്ളു? 1 പ്രസ്താവിക്കുവാനോ കാണിച്ചുതരുവാനോ 2 നിങ്ങളുടെ വാക്കു കേൾക്കുവാനോ ആരും ഇല്ല. 1
Isaiah 43:12നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, 2 ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്; 1 അതുകൊണ്ട് നിങ്ങൾ എന്‍റെ സാക്ഷികൾ” എന്നു യഹോവയുടെ അരുളപ്പാടു; 2 “ഞാൻ ദൈവം തന്നെ. 1
Isaiah 46:9പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; 2 ഞാനല്ലാതെ വേറൊരു ദൈവമില്ല; 2 ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. 1
Acts 17:26ഭൂതലത്തിൽ എങ്ങും വസിക്കുവാനായി അവൻ ഒരുവനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.