Isaiah 44:21
“യാക്കോബേ, ഇത് ഓർത്തുകൊള്ളുക; 2 യിസ്രായേലേ, നീ എന്‍റെ ദാസനല്ലയോ; 1 ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്‍റെ ദാസൻ തന്നെ; 2 യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 4:9കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്‍റെ ആയുഷ്കാലത്ത് ഒരിക്കലും അവ നിന്‍റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിക്കുവാൻ സൂക്ഷിച്ചു നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊള്ളുക; നിന്‍റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കേണം.
Deuteronomy 31:19ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിക്കുക; യിസ്രായേൽ മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് മനപാഠമാക്കിക്കൊടുക്കുക.
Isaiah 40:27എന്നാൽ “എന്‍റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; 2 എന്‍റെ ന്യായം എന്‍റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്നു, 1 യാക്കോബേ, നീ പറയുകയും 2 യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്? 1
Isaiah 42:23നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും? 2 ഭാവികാലത്തേക്ക് ആര്‍ ശ്രദ്ധിച്ചു കേൾക്കും? 1
Isaiah 43:7എന്‍റെ നാമത്തിൽ വിളിച്ചും 2 എന്‍റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു 1 നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും 2 കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും.” 1
Isaiah 44:1“ഇപ്പോൾ, എന്‍റെ ദാസനായ യാക്കോബേ, 2 ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്കുക. 1