Isaiah 44:24
നിന്‍റെ വീണ്ടെടുപ്പുകാരനും 2 ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; 2 ഞാൻ തന്നെ ആകാശത്തെ വിരിക്കുകയും 1 ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; 2 ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 26:7ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു; 2 ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു. 1
Psalms 71:6ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; 2 എന്‍റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; 2 എന്‍റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു; 1
Psalms 104:2വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു; 2 തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു. 1
Isaiah 40:22അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; 2 അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; 1 അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും 2 താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും 1
Isaiah 43:1ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, 2 യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; 2 ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; 2 നീ എനിക്കുള്ളവൻ തന്നെ. 1
Isaiah 43:14നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ച്, അവരെ എല്ലാവരെയും, കൽദയരെ തന്നെ, ഓടിപ്പോകുന്നവരായി 2 അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും. 1