സങ്കീർത്തനങ്ങൾ 71:6
ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; 2 എന്‍റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; 2 എന്‍റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു; 1
ബൈബിൾ (മലയാളം)
In The King James Version
In Context
5യഹോവയായ കർത്താവേ, അവിടുന്ന് എന്‍റെ പ്രത്യാശയാകുന്നു; 2 ബാല്യംമുതൽ അവിടുന്ന് എന്‍റെ ആശ്രയം തന്നെ. 1
7ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; 2 അങ്ങ് എന്‍റെ ബലമുള്ള സങ്കേതമാകുന്നു. 1
Cross References
Psalms 22:9അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; 2 എന്‍റെ അമ്മയുടെ മുല കുടിക്കുമ്പോൾ അവിടുന്ന് എന്നെ അങ്ങയിൽ ആശ്രയിക്കുമാറാക്കി. 1
Psalms 34:1ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; 2 അവിടുത്തെ സ്തുതി എപ്പോഴും എന്‍റെ അധരങ്ങളിൽ ഉണ്ടായിരിക്കും. 1
Psalms 71:14ഞാൻ എപ്പോഴും പ്രത്യാശിക്കും; 2 ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും. 1
Psalms 145:1എന്‍റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; 2 ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. 1
Isaiah 46:3“ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി 2 യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ. 1
Isaiah 49:5ഇപ്പോൾ, യാക്കോബിനെ തന്‍റെ അടുക്കൽ തിരിച്ചുവരുത്തുവാനും 2 യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിക്കുവാനും 1 (ഞാൻ യഹോവയ്ക്കു മാന്യനും എന്‍റെ ദൈവം എന്‍റെ ബലവും ആകുന്നു) 2 എന്നെ ഗർഭത്തിൽ തന്‍റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു: 1