Isaiah 44:3
ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും 2 വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; 1 നിന്‍റെ സന്തതിമേൽ എന്‍റെ ആത്മാവിനെയും 2 നിന്‍റെ സന്താനത്തിന്മേൽ എന്‍റെ അനുഗ്രഹത്തെയും പകരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 78:15ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു 2 ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു. 1
Proverbs 1:23എന്‍റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; 2 ഞാൻ എന്‍റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; 2 എന്‍റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. 1
Isaiah 32:2ഓരോരുത്തൻ കാറ്റിന് ഒരു മറവും 2 കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയിരിക്കും. 1 അവർ വരണ്ട നിലത്തു നീർത്തോടുകൾപോലെയും 2 ക്ഷീണമുള്ള ദേശത്ത് വൻപാറയുടെ തണൽപോലെയും ഇരിക്കും. 1
Isaiah 35:6അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; 2 ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും; 1 മരുഭൂമിയിൽ വെള്ളവും 2 നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. 1
Isaiah 41:17എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; 2 ഒട്ടും കിട്ടായ്കയാൽ അവരുടെ നാവ് ദാഹംകൊണ്ടു വരണ്ടുപോകുന്നു. 1 യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; 2 യിസ്രായേലിന്‍റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല. 1
Isaiah 48:21യഹോവ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്ക് ദാഹിച്ചില്ല; 2 അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; 2 അവിടുന്ന് പാറ പിളർന്നപ്പോൾ വെള്ളം ചാടി പുറപ്പെട്ടു + 48:21 ചാടി പുറപ്പെട്ടു പ്രവഹിച്ചു എന്നും ആകാം. . 1