Isaiah 44:5
‘ഞാൻ യഹോവയ്ക്കുള്ളവൻ’ എന്നു ഒരുത്തൻ പറയും; 2 മറ്റൊരുത്തൻ തനിക്കു യാക്കോബിന്‍റെ പേരെടുക്കും; 1 വേറൊരുത്തൻ തന്‍റെ കൈമേൽ: ‘യഹോവയ്ക്കുള്ളവൻ’ എന്നു എഴുതി, 2 യിസ്രായേൽ എന്നു മറുപേർ എടുക്കും. 1 വിഗ്രഹങ്ങളെ വിട്ടുതിരിയുക
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 26:17യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്‍റെ വഴികളിൽ നടന്ന് അവന്‍റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ച് അവന്‍റെ വചനം അനുസരിക്കണമെന്നും നീ ഇന്ന് അരുളപ്പാടു കേട്ടിരിക്കുന്നു.
Nehemiah 9:38“ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായോരു ഉടമ്പടി എഴുതുന്നു. ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന് മുദ്രയിടുന്നു.”
Isaiah 2:3അനേകവംശങ്ങളും ചെന്നു: 1 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, 2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; 1 അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും 2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. 1 സീയോനിൽനിന്ന് ഉപദേശവും 2 യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. 1
Micah 4:2അനേകം വംശങ്ങളും ചെന്നു: 2 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും 2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം; 1 അവിടുന്ന് നമുക്ക് തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും 2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” 2 എന്നു പറയും. 1 സീയോനിൽനിന്ന് ഉപദേശവും 2 യെരൂശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. 1
Zechariah 13:9“മൂന്നിൽ ഒരംശം ഞാൻ തീയിൽകൂടി കടത്തി 2 വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; 1 പൊന്നു ശോധന കഴിക്കുന്നതുപോലെ 2 അവരെ ശോധനകഴിക്കും; 1 അവർ എന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും 2 ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും. 1 'അവർ എന്‍റെ ജനം’ എന്നു ഞാൻ പറയും; 2 'യഹോവ എന്‍റെ ദൈവം’ എന്ന് അവരും പറയും.”
Galatians 6:16ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്‍റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.