Isaiah 45:17
എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; 2 നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
16അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; 2 വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും. 1
Cross References
Psalms 25:3അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; 2 വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. 1
Isaiah 26:4യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ 2 യഹോവയിൽ എന്നേക്കും ആശ്രയിക്കുവിൻ. 1
Isaiah 45:25യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം 2 നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.
Isaiah 51:6നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; 2 താഴെ ഭൂമിയെ നോക്കുവിൻ; 1 ആകാശം പുകപോലെ പൊയ്പോകും; 2 ഭൂമി വസ്ത്രംപോലെ പഴകും; 1 അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; 2 എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; 2 എന്‍റെ നീതിക്കു നീക്കം വരുകയുമില്ല. 1
Isaiah 54:4ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; 2 ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; 1 നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; 2 നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല. 1
Isaiah 60:19ഇനി പകൽനേരത്ത് നിന്‍റെ വെളിച്ചം സൂര്യനല്ല; 2 നിനക്കു നിലാവെട്ടം തരുന്നത് ചന്ദ്രനുമല്ല; 1 യഹോവ നിനക്കു നിത്യപ്രകാശവും 2 നിന്‍റെ ദൈവം നിന്‍റെ തേജസ്സും ആകുന്നു. 1