Isaiah 51:6
നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; 2 താഴെ ഭൂമിയെ നോക്കുവിൻ; 1 ആകാശം പുകപോലെ പൊയ്പോകും; 2 ഭൂമി വസ്ത്രംപോലെ പഴകും; 1 അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; 2 എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; 2 എന്‍റെ നീതിക്കു നീക്കം വരുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 4:19ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ അവയെ നമസ്കരിക്കുവാനും സേവിക്കുവാനും നീ വശീകരിക്കപ്പെടരുത്; അവയെ നിന്‍റെ ദൈവമായ യഹോവ ആകാശത്തിന്‍റെ കീഴിലുള്ള സർവ്വജാതികൾക്കും പങ്കിട്ട് കൊടുത്തിരിക്കുന്നു.
Psalms 102:25പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 ആകാശം അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. 1
Psalms 111:3ദൈവത്തിന്‍റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്; 2 അവിടുത്തെ നീതി എന്നേക്കും നിലനില്ക്കുന്നു. 1
Isaiah 34:4ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; 2 ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; 1 അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും 2 അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. 1
Isaiah 45:17എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; 2 നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല. 1
Isaiah 51:8പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; 2 കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; 1 എന്നാൽ എന്‍റെ നീതി ശാശ്വതമായും 2 എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.” 1