Isaiah 48:20
ബാബേലിൽനിന്ന് പുറപ്പെടുവിൻ; 2 ഉല്ലാസഘോഷത്തോടെ കൽദയരെ വിട്ട് ഓടിപ്പോകുവിൻ: 1 ഇതു പ്രസ്താവിച്ചു കേൾപ്പിക്കുവിൻ; 2 ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ,“ 2 യഹോവ തന്‍റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 19:4“ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്‍റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.
Ezra 2:1ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്:
Isaiah 12:1ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ: 2 “യഹോവേ, അവിടുന്ന് എന്നോട് കോപിച്ചു 1 അവിടുത്തെ കോപം മാറി, 2 അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽ 2 ഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു. 1
Isaiah 43:1ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, 2 യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; 2 ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; 2 നീ എനിക്കുള്ളവൻ തന്നെ. 1
Isaiah 48:6നീ കേട്ടിട്ടുണ്ട്; ഇപ്പോൾ എല്ലാം കണ്ടുകൊള്ളുക; 2 നിങ്ങൾതന്നെ അത് പ്രസ്താവിക്കുകയില്ലയോ? 1 ഇന്നുമുതൽ ഞാൻ പുതിയത്, 2 നീ അറിയാതെ മറഞ്ഞിരിക്കുന്നതുതന്നെ നിന്നെ കേൾപ്പിക്കുന്നു. 1
Isaiah 52:9യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; 2 യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്, 2 യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. 1