Isaiah 49:15
“ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? 2 താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? 2 അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
14സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, 2 കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. 1
Cross References
Leviticus 26:29നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.
1 Samuel 12:22യഹോവ തന്‍റെ മഹത്തായ നാമം നിമിത്തം തന്‍റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്‍റെ ജനമാക്കിക്കൊൾവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു.
2 Kings 6:28രാജാവ് പിന്നെയും അവളോട്: “നിന്‍റെ സങ്കടം എന്ത്?” എന്നു ചോദിച്ചു. അതിന് അവൾ: “ഈ സ്ത്രീ എന്നോട്: ‘നിന്‍റെ മകനെ കൊണ്ടുവാ; ഇന്നു നമുക്ക് അവനെ തിന്നാം; നാളെ എന്‍റെ മകനെ തിന്നാം’ എന്നു പറഞ്ഞു.
Psalms 103:13അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ 2 യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോട് കരുണ തോന്നുന്നു. 1
Isaiah 44:21“യാക്കോബേ, ഇത് ഓർത്തുകൊള്ളുക; 2 യിസ്രായേലേ, നീ എന്‍റെ ദാസനല്ലയോ; 1 ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്‍റെ ദാസൻ തന്നെ; 2 യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല. 1
Jeremiah 31:20“എഫ്രയീം എന്‍റെ വാത്സല്യപുത്രനോ? 2 ഓമനക്കുട്ടിയോ? 1 ഞാൻ അവന് വിരോധമായി സംസാരിക്കുമ്പോഴെല്ലാം 2 അവനെക്കുറിച്ച് എന്‍റെ മനസ്സിൽ ഓർക്കുന്നു; 1 അതുകൊണ്ട് എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; 2 ഞാൻ അവനോട് കരുണ കാണിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1