Isaiah 49:24
ബലവാനോട് അവന്‍റെ കവർച്ച എടുത്തുകളയാമോ? 2 അല്ല, സ്വേച്ഛാധിപതിയിൽനിന്ന് + 49:24 സ്വേച്ഛാധിപതി നിഷ്കണ്ടകൻ എന്നും കാണാം. ബദ്ധന്മാരെ വിടുവിക്കാമോ? 1
ബൈബിൾ (മലയാളം)
In The King James Version
Shall the prey be taken from the mighty, or the lawful captive delivered?
In Context
Cross References
Ezra 9:9ഞങ്ങൾ അടിമകൾ ആയിരുന്നു എങ്കിലും ഞങ്ങളുടെ ദൈവം അടിമത്തത്തിൽ ഞങ്ങളെ തള്ളിക്കളയാതെ, ദൈവത്തിന് ആലയം പണിയുകയും അതിന്‍റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന് ഞങ്ങൾക്ക് ചൈതന്യം വരുത്തുവാനും യെഹൂദായിലും യെരൂശലേമിലും ഞങ്ങൾക്ക് ഒരു സങ്കേതം തരുവാനും പാർസിരാജാക്കന്മാരുടെ ദൃഷ്ടിയിൽ ഞങ്ങളോട് ദയ കാണിക്കുമാറാക്കിയിരിക്കുന്നു.
Nehemiah 9:33എന്നാൽ ഞങ്ങൾക്ക് ഭവിച്ചതിൽ ഒക്കെയും അങ്ങ് നീതിമാൻ തന്നെ; അങ്ങ് വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.
Psalms 124:6നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ 2 യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.” 1
Isaiah 42:22എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; 2 അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും 1 കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; 2 അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; 1 അവർ കൊള്ളയായിപ്പോയി, 2 “മടക്കിത്തരുക” എന്നു ആരും പറയുന്നതുമില്ല. 1
Jeremiah 25:6അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുകയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്ക് അനർത്ഥം വരുത്തുകയില്ല” എന്നു അവർ നിങ്ങളോടു പറഞ്ഞു.
Ezekiel 37:3അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ?” എന്നു ചോദിച്ചു; അതിന് ഞാൻ: “യഹോവയായ കർത്താവേ, അങ്ങ് അറിയുന്നു” എന്നുത്തരം പറഞ്ഞു.