Isaiah 5:16
എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും 2 പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
15അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും 2 നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും. 1
Cross References
Leviticus 10:3അപ്പോൾ മോശെ അഹരോനോട്: “യഹോവ അരുളിച്ചെയ്തത് ഇതുതന്നെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവ്വജനത്തിൻ്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും” എന്നു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.
1 Chronicles 29:11യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും അങ്ങേക്കുള്ളത്; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും അങ്ങേയ്ക്കുള്ളതല്ലോ. യഹോവേ, രാജത്വം അങ്ങേക്കുള്ളതാകുന്നു; അങ്ങ് സകലത്തിനും മീതെ തലവനായിരിക്കുന്നു.
Psalms 21:13യഹോവേ, അങ്ങേയുടെ ശക്തിയിൽ ഉയർന്നിരിക്കേണമേ; 2 ഞങ്ങൾ പാടി അങ്ങേയുടെ ബലത്തെ സ്തുതിക്കും.
Isaiah 2:9മനുഷ്യൻ വണങ്ങുന്നു, 2 പുരുഷൻ ലജ്ജിക്കപ്പെടുന്നു 1 ജനങ്ങള്‍ മാനഹീനരാകുന്നു; 2 അതിനാൽ നീ അവരോടു ക്ഷമിക്കരുതേ. 1
Isaiah 2:17അപ്പോൾ മനുഷ്യന്‍റെ ഗർവ്വം + 2:17 ഗർവ്വം അഹങ്കാരം. കുനിയും; 2 പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും. 1
Isaiah 8:13സൈന്യങ്ങളുടെ യഹോവ ശുദ്ധിയുള്ളവനും ബഹുമാനിക്കപ്പെടുന്നവനും ആകട്ടെ; അവിടുന്ന് തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.