Isaiah 5:20
തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയും 2 ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും 1 കൈപ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും 2 ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1
ബൈബിൾ (മലയാളം)
In The King James Version
In Context
21തങ്ങൾക്കുതന്നെ ജ്ഞാനികളായും 2 തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം! 1
Cross References
Exodus 23:7തെറ്റായ കുറ്റാരോപണം വിട്ട് അകന്നിരിക്കുക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കുകയില്ലല്ലോ.
Job 17:12അവർ രാത്രിയെ പകലാക്കുന്നു; 2 വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു. 1
Proverbs 17:15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും 2 രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്. 1
Isaiah 32:5ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല; 2 ആഭാസനെ മഹാത്മാവെന്നു പറയുകയുമില്ല. 1
Amos 5:7ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും 2 നീതിയെ നിലത്ത് തള്ളിയിട്ടുകളയുകയും ചെയ്യുന്നവരേ, 1
Malachi 2:17നിങ്ങൾ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങൾ: “ഏതിനാൽ ഞങ്ങൾ അവനെ മുഷിപ്പിക്കുന്നു” എന്നു ചോദിക്കുന്നു. “ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവയ്ക്ക് ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു,” അല്ലെങ്കിൽ “ന്യായവിധിയുടെ ദൈവം എവിടെ?” എന്നിങ്ങിനെ നിങ്ങൾ പറയുന്നതിനാൽ തന്നെ.