Isaiah 5:24
അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും 2 ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ 1 അവരുടെ വേര് ജീർണ്ണിച്ചുപോകും; 2 അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; 1 അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, 2 യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 5:12അങ്ങനെ ജനം വൈക്കോലിന് പകരം + 5:12 താളടി - കൊയ്ത്തിന് ശേഷം വയലിൽ ശേഷിക്കുന്ന കുറ്റിതാളടി ശേഖരിക്കുവാൻ മിസ്രയീമിൽ എല്ലായിടവും ചിതറി നടന്നു.
Deuteronomy 28:24യഹോവ നിന്‍റെ ദേശത്ത് പൊടിയും പൂഴിയും മഴപോലെ വർഷിപ്പിക്കും; നീ നശിക്കുംവരെ അത് ആകാശത്തിൽനിന്ന് നിന്‍റെമേൽ പെയ്യും.
1 Samuel 15:26ശമൂവേൽ ശൗലിനോട്: “ഞാൻ വരില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു.”
2 Kings 17:14എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,
Job 8:17അവന്‍റെ വേര് കല്ക്കുന്നിൽ പടരുന്നു; 2 അത് കല്ലുകളുടെയിടയിൽ ചെന്നു തിരയുന്നു. 1
Psalms 50:17നീ ശാസന വെറുത്ത് 2 എന്‍റെ വചനങ്ങൾ നിന്‍റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ. 1