Isaiah 50:10
നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും 2 അവന്‍റെ ദാസന്‍റെ വാക്കുകേട്ട് അനുസരിക്കുകയും ചെയ്യുന്നവൻ ആര്‍? 1 തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും 2 അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് 2 തന്‍റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 30:6ദാവീദ് വലിയ ദുഃഖത്തിലായി; ജനത്തിൽ ഓരോരുത്തരുടെയും ഹൃദയം അവരവരുടെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ കല്ലെറിയേണമെന്ന് ജനം പറഞ്ഞു; ദാവീദ് തന്‍റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.
1 Chronicles 5:20ദൈവത്തിൽനിന്ന് അവർക്ക് സഹായം ലഭിക്കയാൽ ഹഗര്യരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോട് നിലവിളിച്ച് അവനിൽ ആശ്രയം വച്ചതുകൊണ്ട് അവൻ അവരുടെ പ്രാർത്ഥന കേട്ടു ഉത്തരമരുളി.
2 Chronicles 20:20പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് അവരുടെ മുമ്പിൽ നിന്നുകൊണ്ട്: “യെഹൂദ്യരേ, യെരൂശലേംനിവാസികളേ, എന്‍റെ വാക്ക് ശ്രദ്ധിപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്‍റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും” എന്നു പറഞ്ഞു.
Job 23:8ഞാൻ കിഴക്കോട്ടു ചെന്നാൽ അവിടുന്ന് അവിടെ ഇല്ല; 2 പടിഞ്ഞാറോട്ട് ചെന്നാൽ അവിടുത്തെ കാണുകയില്ല. 1
Psalms 23:4മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും 2 ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; 1 അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ; 2 അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 1
Psalms 25:14യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും; 2 അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു. 1