Isaiah 51:1
“നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ; 1 നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും 2 നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 15:2അവൻ ആസായെ എതിരേറ്റ് അവനോട് പറഞ്ഞതെന്തെന്നാൽ: “ആസാ രാജാവേ, യെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്‍റെ വാക്കു കേൾപ്പീൻ; നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
Psalms 24:6ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ; 2 യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ. 1
Psalms 105:3ദൈവത്തിന്‍റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; 2 യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. 1
Proverbs 21:21നീതിയും ദയയും പിന്തുടരുന്നവൻ 2 ജീവനും നീതിയും മാനവും കണ്ടെത്തും. 1
Isaiah 46:3“ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി 2 യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ. 1
Isaiah 48:12യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന 2 യിസ്രായേലേ, എന്‍റെ വാക്കു കേൾക്കുക; 1 ഞാൻ അനന്യൻ; ഞാൻ ആദ്യനും 2 ഞാൻ അന്ത്യനും ആകുന്നു. 1