Isaiah 51:4
“എന്‍റെ ജനമേ, എന്‍റെ വാക്കു കേൾക്കുവിൻ; 2 എന്‍റെ ജനതയേ, എനിക്ക് ചെവിതരുവിൻ; 1 ഉപദേശം എങ്കൽനിന്ന് പുറപ്പെടും; 2 ഞാൻ എന്‍റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 19:6നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു.”
Psalms 33:12യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും 2 അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. 1
Psalms 78:1എന്‍റെ ജനമേ, എന്‍റെ ഉപദേശം ശ്രദ്ധിക്കുവിൻ; 2 എന്‍റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ. 1
Psalms 147:20അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല; 2 കർത്താവിന്‍റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. 1 യഹോവയെ സ്തുതിക്കുവിൻ.
Isaiah 2:3അനേകവംശങ്ങളും ചെന്നു: 1 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, 2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; 1 അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും 2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. 1 സീയോനിൽനിന്ന് ഉപദേശവും 2 യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. 1
Isaiah 42:1“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; 2 എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ + 42:1 വൃതൻ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നു മറ്റ് ഭാഷാന്തരത്തിൽ കാണാം. ; 1 ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; 2 അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. 1