Isaiah 53:2
അവൻ ഇളയ തൈപോലെയും 2 വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും 2 അവിടുത്തെ മുമ്പാകെ വളരും; 1 അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; 2 കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
1ഞങ്ങൾ കേൾപ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു? 1
Cross References
Isaiah 11:1എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; 2 അവന്‍റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും. 1
Jeremiah 23:5“ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.
Zechariah 6:12സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മുള’ എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്‍റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
Mark 9:12അതിന് യേശു: ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നത് എങ്ങനെ?
Luke 2:39കർത്താവിന്‍റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം മറിയയും യോസഫും ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് മടങ്ങിപ്പോയി.
Luke 9:58യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തലചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.