Isaiah 54:3
നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; 2 നിന്‍റെ സന്തതി ജനതകളുടെ ദേശം കൈവശമാക്കുകയും 2 ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 28:14നിന്‍റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും; നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും.
Psalms 72:8അവൻ സമുദ്രംമുതൽ സമുദ്രംവരെയും 2 നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. 1
Isaiah 11:9സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ 2 ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ 1 എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും 2 ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല. 1 പ്രവാസികളുടെ തിരിച്ചുവരവ്
Isaiah 42:1“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; 2 എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ + 42:1 വൃതൻ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നു മറ്റ് ഭാഷാന്തരത്തിൽ കാണാം. ; 1 ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; 2 അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. 1
Isaiah 49:8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; 1 രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; 2 ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനും 1 ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും 2 നിന്നെ ജനത്തിന്‍റെ നിയമമാക്കി വച്ചിരിക്കുന്നു. 1
Isaiah 49:18തലപൊക്കി ചുറ്റും നോക്കുക; 2 ഇവർ എല്ലാവരും നിന്‍റെ അടുക്കൽ വന്നു കൂടുന്നു. 1 എന്നാണ, നീ അവരെ എല്ലാം ആഭരണംപോലെ അണിയുകയും 2 ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്ക് കെട്ടുകയും ചെയ്യും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1