Isaiah 55:12
നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; 2 സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; 1 മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; 2 ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 47:1സകലജനതകളുമേ, കൈ കൊട്ടുവിൻ; 2 ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. 1
Psalms 96:11ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും 2 സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ. 1
Psalms 98:7സമുദ്രവും അതിലുള്ളതും 2 ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ. 1
Psalms 148:4സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും 2 ആയുള്ളവയേ, അവിടുത്തെ സ്തുതിക്കുവിൻ. 1
Isaiah 35:1മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും; 2 നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും. 1
Isaiah 35:10അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി 2 ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; 1 നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; 2 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; 2 ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.