Isaiah 59:18
അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവിടുന്ന് പകരം ചെയ്യും; 2 അവിടുത്തെ വൈരികൾക്കു ക്രോധവും 1 അവിടുത്തെ ശത്രുക്കൾക്കു പ്രതികാരവും തന്നെ; 2 ദ്വീപുവാസികളോട് അവിടുന്ന് പകരംവീട്ടും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 34:11അവൻ മനുഷ്യന് അവന്‍റെ പ്രവൃത്തിക്കു പകരം ചെയ്യും; 2 ഓരോരുത്തനും അവനവന്‍റെ നടപ്പിന് തക്കവണ്ണം കൊടുക്കും. 1
Psalms 21:8അങ്ങേയുടെ കൈ അങ്ങേയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും; 2 അങ്ങേയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും. 1
Isaiah 1:24അതുകൊണ്ട് യിസ്രായേലിന്‍റെ ശക്തനായി, 2 സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: 1 “ഹാ, ഞാൻ എന്‍റെ വൈരികളോടു പകവീട്ടി 2 എന്‍റെ ശത്രുക്കളോടു പ്രതികാരം നടത്തും. 1
Isaiah 63:3“ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; 2 ജനതകളിൽ ആരും എന്നോടുകൂടി ഉണ്ടായിരുന്നില്ല; 1 എന്‍റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, 2 എന്‍റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; 1 അവരുടെ രക്തം എന്‍റെ വസ്ത്രത്തിൽ തെറിച്ചു; 2 എന്‍റെ ഉടുപ്പെല്ലാം മലിനമായിരിക്കുന്നു. 1
Isaiah 66:14അത് കണ്ടിട്ട് നിങ്ങളുടെ ഹൃദയം സന്തോഷിക്കും; 2 നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴയ്ക്കും; 1 യഹോവയുടെ കൈ തന്‍റെ ദാസന്മാർക്ക് വെളിപ്പെടും; 2 ശത്രുക്കളോട് അവൻ ക്രോധം കാണിക്കും. 1
Jeremiah 17:10യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്ത് 2 അന്തരംഗങ്ങളെ പരീക്ഷിച്ച് 1 ഓരോരുത്തന് അവനവന്‍റെ നടപ്പിനും 2 പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു. 1