Isaiah 60:11
ജനതകളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും 2 നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു 1 നിന്‍റെ വാതിലുകൾ രാവും പകലും അടക്കപ്പെടാതെ 2 എല്ലായ്‌പ്പോഴും തുറന്നിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
12നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിച്ചുപോകും; 2 ആ ജനതകൾ അശേഷം ശൂന്യമായിപ്പോകും. 1
Cross References
Nehemiah 13:19പിന്നെ ശബ്ബത്തിന് മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ട് പരക്കുമ്പോൾ വാതിലുകൾ അടയ്ക്കുവാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിക്കുവാനും ഞാൻ കല്പിച്ചു. ശബ്ബത്തുനാളിൽ ഒരു ചുമടും അകത്ത് കടത്താതിരിക്കേണ്ടതിന് വാതിലുകൾക്കരികെ എന്‍റെ ആളുകളിൽ ചിലരെ നിർത്തി.
Isaiah 49:23രാജാക്കന്മാർ നിന്‍റെ വളർത്തപ്പന്മാരും 2 അവരുടെ രാജ്ഞികൾ നിന്‍റെ വളർത്തമ്മമാരും ആയിരിക്കും; 1 അവർ നിന്നെ സാഷ്ടാംഗം വണങ്ങി, 2 നിന്‍റെ കാലിലെ പൊടിനക്കും; 1 ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചു പോകുകയില്ല 2 എന്നും നീ അറിയും.” 1
Isaiah 60:18ഇനി നിന്‍റെ ദേശത്തു അക്രമവും 2 നിന്‍റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല; 1 നിന്‍റെ മതിലുകൾക്കു രക്ഷ എന്നും 2 നിന്‍റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും. 1
Revelation 21:25അതിന്‍റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.