Isaiah 61:10
ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; 2 എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; 1 മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും 2 മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും 1 അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു 2 നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 28:2നിന്‍റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
2 Chronicles 6:41“ആകയാൽ യഹോവയായ ദൈവമേ, അങ്ങും അങ്ങേയുടെ ബലത്തിന്‍റെ പെട്ടകവും എഴുന്നേറ്റ് അങ്ങേയുടെ വിശ്രമസ്ഥലത്തേക്ക് വരേണമേ; 2 യഹോവയായ ദൈവമേ, അങ്ങേയുടെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും അങ്ങേയുടെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. 1
Psalms 28:7യഹോവ എന്‍റെ ബലവും എന്‍റെ പരിചയും ആകുന്നു; 2 എന്‍റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; 1 അതുകൊണ്ട് എന്‍റെ ഹൃദയം ഉല്ലസിക്കുന്നു; 2 ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു. 1
Psalms 45:13അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; 2 അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. 1
Psalms 132:16അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; 2 അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. 1
Isaiah 35:10അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി 2 ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; 1 നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; 2 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; 2 ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.