Isaiah 61:9
ജനതകളുടെ ഇടയിൽ അവരുടെ പിൻതലമുറയെയും 2 വംശങ്ങളുടെ മദ്ധ്യത്തിൽ അവരുടെ സന്തതിയെയും അറിയും; 1 അവരെ കാണുന്നവർ എല്ലാവരും 2 അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 22:12ദൈവം ബിലെയാമിനോട്: “നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്നു കല്പിച്ചു.
Isaiah 44:3ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും 2 വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; 1 നിന്‍റെ സന്തതിമേൽ എന്‍റെ ആത്മാവിനെയും 2 നിന്‍റെ സന്താനത്തിന്മേൽ എന്‍റെ അനുഗ്രഹത്തെയും പകരും. 1
Zechariah 8:13യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളവരേ, നിങ്ങൾ ജനതകളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായിത്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിക്കുവിൻ.”
Acts 3:26ദൈവം തന്‍റെ പുത്രനായ യേശുവിനെ ഉയിർത്തെഴുന്നേല്പിച്ച്, ഓരോരുത്തനെ അനുഗ്രഹിക്കുവാനും അവനവന്‍റെ അകൃത്യങ്ങളിൽ നിന്ന് പിൻതിരിക്കുവാനുമായി ആദ്യമേ നിങ്ങൾക്കായി അവനെ അയച്ചിരിക്കുന്നു.”
Romans 11:16കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അത് മുഴുവനും അങ്ങനെ തന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നെ.