The Bible Software
bible.softwareIsaiahIsaiah 62 › Isaiah 62:8

Isaiah 62:8

“ഇനി ഞാൻ നിന്‍റെ ധാന്യം നിന്‍റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല; 2 നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു 1 യഹോവ തന്‍റെ വലംകൈയും തന്‍റെ ബലമുള്ള ഭുജവും തൊട്ടു 2 സത്യം ചെയ്തിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The LORD hath sworn by his right hand, and by the arm of his strength, Surely I will no more give thy corn to be meat for thine enemies; and the sons of the stranger shall not drink thy wine, for the which thou hast laboured:

In Context

7അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും 2 ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും 2 അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്. 1

9“അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു 2 യഹോവയെ സ്തുതിക്കും; 1 അതിനെ സംഭരിച്ചവർ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് 2 അത് പാനംചെയ്യും.” 1

Read all of Isaiah 62

Cross References

Leviticus 26:16ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിന് മങ്ങലുണ്ടാക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങൾ വെറുതെ വിതയ്ക്കും; ശത്രുക്കൾ അത് ഭക്ഷിക്കും.

Deuteronomy 28:31നിന്‍റെ കാളയെ നിന്‍റെ മുമ്പിൽവച്ച് അറുക്കും; എന്നാൽ നീ അതിന്‍റെ മാംസം തിന്നുകയില്ല. നിന്‍റെ കഴുതയെ നിന്‍റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്‍റെ ആടുകളെ ശത്രുക്കൾ കൈവശമാകും; അവയെ വിടുവിക്കുവാൻ നിനക്കു ആരും ഉണ്ടാകുകയില്ല.

Deuteronomy 32:40ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നത്: 2 “നിത്യനായിരിക്കുന്ന എന്നാണ, 1

Isaiah 1:7നിങ്ങളുടെ ദേശം ശൂന്യമായി 2 നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; 1 നിങ്ങൾ കാൺകെ അന്യജാതിക്കാർ 1 നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; 1 അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ 2 ശൂന്യമായിരിക്കുന്നു. 1

Isaiah 65:21അവർ വീടുകളെ പണിതു വസിക്കും; 2 അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. 1

Jeremiah 5:17നിന്‍റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ട നിന്‍റെ വിളവും ആഹാരവും അവർ ഭക്ഷിച്ചുതീർക്കും; 2 അവർ നിന്‍റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; 1 അവർ നിന്‍റെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തിന്നും; 2 നീ ആശ്രയിക്കുന്ന നിന്‍റെ ഉറപ്പുള്ള പട്ടണങ്ങളെ 2 അവർ വാൾകൊണ്ടു ശൂന്യമാക്കിക്കളയും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 62:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 62:7Isaiah 62Isaiah 62:9 →