Isaiah 62:9
“അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു 2 യഹോവയെ സ്തുതിക്കും; 1 അതിനെ സംഭരിച്ചവർ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് 2 അത് പാനംചെയ്യും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 12:7അവിടെ, നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച്, നിങ്ങൾ ഭക്ഷിക്കുകയും, നിങ്ങളുടെ സകലപ്രവൃത്തിയിലും ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചതിനെക്കുറിച്ച് നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കുകയും വേണം.
Deuteronomy 14:23നിന്‍റെ ദൈവമായ യഹോവയെ എല്ലായ്‌പ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്‍റെ ധാന്യത്തിൻ്റെയും വീഞ്ഞിൻ്റെയും എണ്ണയുടെയും ദശാംശവും നിന്‍റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്‍റെ സന്നിധിയിൽവച്ച് തിന്നേണം.
Deuteronomy 16:14ഈ പെരുന്നാളിൽ നീയും നിന്‍റെ മകനും മകളും ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.