Isaiah 63:17
യഹോവേ, അവിടുന്ന് ഞങ്ങളെ അവിടുത്തെ വഴി വിട്ടു തെറ്റുമാറാക്കുന്നതും 2 അങ്ങയെ ഭയപ്പെടാത്തവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? 1 അവിടുത്തെ അവകാശഗോത്രങ്ങൾക്കുവേണ്ടി 2 അവിടുത്തെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 2:30എന്നാൽ നാം തന്‍റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്ന് കാണുന്നതുപോലെ നിന്‍റെ ദൈവമായ യഹോവ അവനെ നിന്‍റെ കയ്യിൽ ഏല്പിക്കേണ്ടതിന് അവന്‍റെ മനസ്സും ഹൃദയവും കഠിനമാക്കി.
Psalms 74:1ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? 2 അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്? 1
Psalms 90:13യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? 2 അടിയങ്ങളോട് സഹതാപം തോന്നേണമേ. 1
Psalms 119:36ദുരാദായത്തിലേക്കല്ല, അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തന്നെ 2 എന്‍റെ ഹൃദയം ചായുമാറാക്കേണമേ. 1
Isaiah 6:10ഈ ജനം കണ്ണുകൊണ്ട് കാണുകയോ 2 ചെവികൊണ്ട് കേൾക്കുകയോ 1 ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ 2 മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഇരിക്കേണ്ടതിന് 1 അങ്ങ് അവരുടെ ഹൃദയം തടിപ്പിക്കുകയും 2 അവരുടെ ചെവി മന്ദമാക്കുകയും 2 അവരുടെ കണ്ണ് അടച്ചുകളയുകയും ചെയ്യുക.”
Isaiah 29:13“ഈ ജനം അടുത്തുവന്നു വായ്കൊണ്ടും 2 അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; 2 എങ്കിലും അവരുടെ ഹൃദയത്തെ അവർ എങ്കൽനിന്ന് ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; 1 എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. 1