Isaiah 63:8
“അവർ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ” 2 എന്നു പറഞ്ഞ് അവിടുന്ന് അവർക്ക് രക്ഷിതാവായിത്തീർന്നു. 1
ബൈബിൾ (മലയാളം)
In The King James Version
For he said, Surely they are my people, children that will not lie: so he was their Saviour.
In Context
Cross References
Exodus 3:7യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “മിസ്രയീമിൽ താമസിക്കുന്ന എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.
Exodus 6:7ഞാൻ നിങ്ങളെ എനിക്ക് ജനമാക്കുകയും ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് നിങ്ങളെ രക്ഷിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും.
Exodus 24:7അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു.
Deuteronomy 33:29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്‍? 2 യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, 1 അവിടുന്ന് നിന്‍റെ സഹായത്തിൻ പരിചയും 2 നിന്‍റെ മഹിമയുടെ വാളും ആകുന്നു. 1 നിന്‍റെ ശത്രുക്കൾ നിനക്കു കീഴടങ്ങും. 2 നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ + 33:29 ഉന്നതസ്ഥലങ്ങളിൽ ശത്രുക്കളുടെ പുറഭാഗം നടകൊള്ളും.”
Psalms 78:36എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും 2 നാവുകൊണ്ട് ദൈവത്തോട് ഭോഷ്ക് പറയും. 1
Isaiah 12:2ഇതാ, ദൈവം എന്‍റെ രക്ഷ; 2 യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുകകൊണ്ടും 1 അവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും 2 ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.” 1