Isaiah 65:4
കല്ലറകളിൽ കുത്തിയിരിക്കുകയും 2 ഗുഹകളിൽ രാത്രി പാർക്കുകയും 1 പന്നിയിറച്ചി തിന്നുകയും 2 പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കുകയും 2 ‘മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 23:19നിന്‍റെ നിലത്തിലെ ആദ്യവിളവിൻ്റെ ആദ്യഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
Leviticus 11:7പന്നി; കുളമ്പ് പിളർന്നതായി കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അത് നിങ്ങൾക്ക് അശുദ്ധം.
Numbers 19:16വെളിയിൽവച്ച് വാളാൽ കൊല്ലപ്പെട്ടവനെയോ, മരിച്ചുപോയവനെയോ, മനുഷ്യന്‍റെ അസ്ഥിയോ, ഒരു ശവക്കുഴിയോ തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.
Deuteronomy 14:8പന്നിയുടെ കുളമ്പ് പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങൾക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്; ജഡം തൊടുകയും അരുത്.
Deuteronomy 18:11മന്ത്രവാദി, വെളിച്ചപ്പാട്, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവർ നിങ്ങളുടെ ഇടയിൽ കാണരുത്.
Isaiah 66:17“തോട്ടങ്ങളിൽ പോകേണ്ടതിനു നടുവിലുള്ളവനെ + 66:17 നടുവിലുള്ളവനെ വിഗ്രഹം. അനുകരിച്ചു അവരെത്തന്നെ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറയ്ക്കപ്പെട്ടവ, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും” എന്നു യഹോവയുടെ അരുളപ്പാടു.