Isaiah 9:4
അവൻ ചുമക്കുന്ന നുകവും 2 അവന്‍റെ ചുമലിലെ കോലും 1 അവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയും 2 മിദ്യാന്‍റെ നാളിലെപ്പോലെ 2 അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 26:13നിങ്ങൾ മിസ്രയീമ്യർക്ക് അടിമകളാകാതിരിക്കുവാൻ അവരുടെ ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവർന്നു നടക്കുമാറാക്കിയിരിക്കുന്നു.
Judges 7:22ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്‍റെ വാൾ താന്താന്‍റെ കൂട്ടുകാരന്‍റെ നേരെ തിരിപ്പിച്ചു. സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.
Psalms 83:9മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യേണമേ; 2 കീശോൻതോട്ടിനരികിൽ വച്ചു സീസെരയോടും യാബീനോടും ചെയ്തതുപോലെ തന്നെ. 1
Isaiah 10:5“എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! 2 അവരുടെ കൈയിലെ വടി എന്‍റെ ക്രോധം ആകുന്നു. 1
Isaiah 10:26ഓറേബ് പാറയ്ക്കരികിൽ വച്ചുള്ള മിദ്യാന്‍റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്‍റെനേരെ ഒരു ചമ്മട്ടി പൊക്കും; അവിടുന്ന് തന്‍റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
Isaiah 14:25എന്‍റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും; 2 എന്‍റെ പർവ്വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; 1 അങ്ങനെ അവന്‍റെ നുകം അവരുടെമേൽനിന്നു നീങ്ങും; 2 അവന്‍റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.” 1