Judges 7:22
ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്‍റെ വാൾ താന്താന്‍റെ കൂട്ടുകാരന്‍റെ നേരെ തിരിപ്പിച്ചു. സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 6:4ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
Joshua 6:20അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു.
1 Samuel 14:20പിന്നീട് ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി യുദ്ധത്തിന് ചെന്നപ്പോൾ അവർ അന്യോന്യം വെട്ടി. അവിടെ ആകെ വലിയ കലക്കം ഉണ്ടായി.
1 Kings 19:16നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലായിൽ നിന്നുള്ള ശാഫാത്തിന്‍റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായി അഭിഷേകം ചെയ്കയും വേണം.
Psalms 83:9മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യേണമേ; 2 കീശോൻതോട്ടിനരികിൽ വച്ചു സീസെരയോടും യാബീനോടും ചെയ്തതുപോലെ തന്നെ. 1
Isaiah 9:4അവൻ ചുമക്കുന്ന നുകവും 2 അവന്‍റെ ചുമലിലെ കോലും 1 അവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയും 2 മിദ്യാന്‍റെ നാളിലെപ്പോലെ 2 അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു. 1