യിരെമ്യാവ് 16:10
നീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനൎത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്തു എന്നു അവർ നിന്നോടു ചോദിക്കുമ്പോഴും
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
1 Kings 9:8ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.
Jeremiah 2:35നീയോ: ഞാൻ കുറ്റമില്ലാത്തവൾ; അവന്റെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം എന്നു പറയുന്നു; ഞാൻ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ടു ഞാൻ നിന്നോടു വ്യവഹരിക്കും.
Jeremiah 9:11ഞാൻ യെരൂശലേമിനെ കൽകുന്നുകളും കുറുനരികളുടെ പാൎപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.
Jeremiah 22:8അനേകം ജാതികളും ഈ നഗരംവഴി കടന്നു പോകുമ്പോൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്തു എന്നു ചോദിക്കയും
Hosea 12:8എന്നാൽ എഫ്രയീം: ഞാൻ സമ്പന്നനായ്തീൎന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.