യിരെമ്യാവ് 2:35
നീയോ: “ഞാൻ കുറ്റമില്ലാത്തവൾ; 2 അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം” എന്നു പറയുന്നു; 1 ‘ഞാൻ പാപം ചെയ്തിട്ടില്ല’ എന്നു നീ പറയുന്നതുകൊണ്ട് 2 ഞാൻ നിന്നോട് വ്യവഹരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 33:9‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; 2 ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. 1
Isaiah 58:3“ഞങ്ങൾ നോമ്പു നോല്‍ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? 2 ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?” 1 “ഇതാ, നിങ്ങൾ നോമ്പു നോല്‍ക്കുന്ന ദിവസത്തിൽ തന്നെ 2 നിങ്ങളുടെ കാര്യാദികളെ നോക്കുകയും 1 നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട് 2 അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു. 1
Jeremiah 2:23“ഞാൻ മലിനയായിട്ടില്ല; ഞാൻ ബാല്‍ വിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല” 2 എന്നു നിനക്കു എങ്ങനെ പറയാം? 1 താഴ്വരയിലെ നിന്‍റെ നടപ്പ് വിചാരിക്കുക; 2 നീ ചെയ്തത് ഓർക്കുക; 1 വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടോടുന്ന 2 പെണ്ണൊട്ടകമല്ലയോ നീ? 1
Jeremiah 16:10“നീ ഈ വചനങ്ങളെല്ലാം ഈ ജനത്തോട് അറിയിക്കുമ്പോഴും ‘യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം എല്ലാം കല്പിച്ചത് എന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്ത്’ എന്നു അവർ നിന്നോട് ചോദിക്കുമ്പോഴും
Romans 7:9ഞാൻ ഒരുകാലത്ത് ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.