യിരെമ്യാവ് 4:31
ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ 2 പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; 1 നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: 2 ‘അയ്യോ കഷ്ടം! എന്‍റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ 2 എന്നു പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നെ.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 27:46പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: “ഈ ഹിത്യസ്ത്രീകൾ നിമിത്തം എനിക്ക് എന്‍റെ ജീവിതം മടുത്തു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന് ജീവിക്കുന്നു?” എന്നു പറഞ്ഞു.
Psalms 120:5ഞാൻ മേശെക്കിൽ + 120:5 മേശെക്കിൽ ചെങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള സ്ഥലം. പ്രവാസം ചെയ്യുന്നതുകൊണ്ടും 2 കേദാർ + 120:5 കേദാർ കേദാര്‍-സിറിയയിലെ ദമാസ്ക്കസിൻ്റെ തെക്ക് മരുഭൂവാസികള്‍ പാര്‍ക്കുന്നസ്ഥലം കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! 1
Isaiah 6:5അപ്പോൾ ഞാൻ: “എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ഒരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കുന്നു; എന്‍റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ” എന്നു പറഞ്ഞു.
Isaiah 21:3അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; 2 നോവുകിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; 1 എനിക്ക് ചെവി കേട്ടുകൂടാത്തവിധം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; 2 കണ്ണ് കാണാത്തവിധം ഞാൻ പരിഭ്രമിച്ചിരിക്കുന്നു. 1
Isaiah 42:14ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; 2 ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; 1 ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു. 1
Jeremiah 6:23അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; 2 അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; 1 അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; 2 സീയോൻ പുത്രീ, അവർ നിന്‍റെനേരെ യുദ്ധസന്നദ്ധരായി 2 ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.” 1