Isaiah 42:14
ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; 2 ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; 1 ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 32:20എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും; 2 എന്‍റെ അധരം തുറന്ന് ഉത്തരം പറയും. 1
Psalms 50:21ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ 2 ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു; 2 എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്‍റെ കണ്ണിന്‍റെ മുമ്പിൽ അവയെല്ലാം നിരത്തിവക്കും.” 1
Ecclesiastes 8:11ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടപ്പിലാക്കാത്തതുകൊണ്ട് മനുഷ്യർ ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു.
Jeremiah 44:22നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തവും നിങ്ങൾ പ്രവർത്തിച്ച മ്ലേച്ഛതനിമിത്തവും യഹോവയ്ക്കു സഹിക്കുവാൻ കഴിയാതെയായി; അതുകൊണ്ട് നിങ്ങളുടെ ദേശം ഇന്ന് നിവാസികൾ ഇല്ലാതെ ശൂന്യവും ഭീതിവിഷയവും ശാപഹേതുവും ആയിത്തീർന്നിരിക്കുന്നു.
2 Peter 3:9ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് തന്‍റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നതല്ല, മറിച്ച് അവൻ നിങ്ങളോട് ക്ഷമകാണിക്കുന്നതത്രേ. നിങ്ങൾ ആരും നശിച്ചുപോകരുതെന്ന് ഇച്ഛിച്ച്, എല്ലാവരും മാനസാന്തരപ്പെടുവാനായി അവൻ സമയം അനുവദിച്ചു തന്നതേയുള്ളു.