യിരെമ്യാവ് 48:37
എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിക്കപ്പെട്ടും ഇരിക്കുന്നു; എല്ലാകൈകളിലും മുറിവും അരകളിൽ രട്ടും കാണുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 37:34യാക്കോബ് വസ്ത്രം കീറി, അരയിൽ ചാക്കുശീല ചുറ്റി ഏറിയനാൾ തന്‍റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു.
1 Kings 18:28അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു.
2 Kings 6:30സ്ത്രീയുടെ വാക്ക് കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോവുകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം മുഴുവൻ രട്ട് ഉടുത്തിരിക്കുന്നത് കണ്ടു.
Isaiah 3:24അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും 2 അരക്കച്ചയ്ക്കു പകരം കയറും 1 പിന്നിയ തലമുടിക്കു പകരം കഷണ്ടിയും 2 വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും 2 സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും. 1
Isaiah 20:2ആ കാലത്തുതന്നെ, യഹോവ ആമോസിന്‍റെ മകനായ യെശയ്യാവിനോട്: “നീ ചെന്നു നിന്‍റെ അരയിൽനിന്നു ചാക്കുവസ്ത്രം അഴിച്ചുവച്ചു കാലിൽനിന്ന് ചെരിപ്പും ഊരിക്കളയുക” എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
Jeremiah 16:6“വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവർക്കുവേണ്ടി വിലപിക്കുകയോ, സ്വയം മുറിവേല്പിക്കുകയോ, മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യുകയില്ല.