Jeremiah 49:29
അവരുടെ കൂടാരങ്ങളെയും ആട്ടിൻകൂട്ടങ്ങളെയും അവർ അപഹരിക്കും; 2 അവരുടെ തിരശ്ശീലകളും സകല ഉപകരണങ്ങളും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; 2 ‘സർവ്വത്രഭീതി’ എന്നു അവർ അവരോട് വിളിച്ചുപറയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Judges 6:5അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വന്ന് ദേശത്ത് കടന്ന് നാശം ചെയ്തിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു.
Judges 8:21അപ്പോൾ സേബഹും സൽമുന്നയും: “നീ തന്നെ എഴുന്നേറ്റ് ഞങ്ങളെ കൊല്ലുക; ആളെപ്പോലെയല്ലോ അവന്‍റെ ബലം” എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു. 1 ഗിദെയോന്‍റെ ഏഫോദ്
1 Chronicles 5:20ദൈവത്തിൽനിന്ന് അവർക്ക് സഹായം ലഭിക്കയാൽ ഹഗര്യരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോട് നിലവിളിച്ച് അവനിൽ ആശ്രയം വച്ചതുകൊണ്ട് അവൻ അവരുടെ പ്രാർത്ഥന കേട്ടു ഉത്തരമരുളി.
Psalms 31:13“ചുറ്റും ഭീതി” എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്ന് കേട്ടിരിക്കുന്നു; 2 അവർ എനിക്ക് വിരോധമായി കൂടി ആലോചന കഴിക്കുന്നു, 2 എന്‍റെ ജീവൻ എടുത്തുകളയുവാൻ നിരൂപിക്കുന്നു. 1
Isaiah 13:20അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല; 2 തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല; 1 അരാബ്യക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല; 2 ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല. 1
Jeremiah 4:20നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; 2 ദേശമൊക്കെയും പെട്ടെന്ന് ശൂന്യമായി 1 എന്‍റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം 2 എന്‍റെ തിരശ്ശീലകളും കവർച്ചയായിപ്പോയി. 1