Jeremiah 49:36
ആകാശത്തിന്‍റെ നാലു ദിക്കിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിൻ്റെ നേരെ വരുത്തി, ഈ കാറ്റുകളിലേക്ക് അവരെ ചിതറിച്ചുകളയും; ഏലാമിന്‍റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജനതയും ഉണ്ടായിരിക്കുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 28:25“ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായിത്തീരും.
Psalms 147:2യഹോവ യെരൂശലേമിനെ പണിയുന്നു; 2 കർത്താവ് യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. 1
Isaiah 16:3“ആലോചന പറഞ്ഞുതരുക; 2 വിധിന്യായം നടത്തുക; 1 നിന്‍റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; 2 പുറത്താക്കപ്പെട്ടവരെ ഒളിപ്പിക്കുക; 2 അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുത്. 1
Isaiah 56:8ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ, 2 ‘ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും’” എന്നു 1 യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ശേഖരിക്കുന്ന 2 ദൈവമായ യഹോവയുടെ അരുളപ്പാടു. 1 ദുഷ്ടനേതാക്കൾക്കുള്ള താക്കീത് 1
Jeremiah 49:32“അവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; 2 തലയുടെ അരികു വടിച്ചവരെ ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയുകയും 1 നാലു വശത്തുനിന്നും അവർക്ക് ആപത്തു വരുത്തുകയും ചെയ്യും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
Ezekiel 5:12നിന്നിൽ മൂന്നിൽ ഒന്ന് മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്‍റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നിനെ നിന്‍റെ ചുറ്റും വാൾകൊണ്ട് വീഴും; മൂന്നിൽ ഒന്ന് ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയുകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.