Jeremiah 6:21
ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ ഈ ജനത്തിന്‍റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; 1 പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; 2 അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 8:14എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽ ഗൃഹത്തിനു രണ്ടിനും + 8:14 യിസ്രായേൽ ഗൃഹത്തിനു രണ്ടിനും യിസ്രായേലും യെഹൂദ്യയും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.
Isaiah 9:14അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു 2 തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും 2 ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും. 1
Jeremiah 9:21വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും 2 വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന് 1 മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി 2 നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു. 1
Jeremiah 15:2‘ഞങ്ങൾ എവിടേയ്ക്കു പോകേണം’ എന്നു അവർ നിന്നോട് ചോദിച്ചാൽ നീ അവരോട്: 1 മരണത്തിനുള്ളവർ മരണത്തിനും 2 വാളിനുള്ളവർ വാളിനും 1 ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും 2 പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ’ 2 എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക.
Jeremiah 18:21അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ച്, വാളിനിരയാക്കണമേ; 2 അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; 1 അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; 2 അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ വധിക്കപ്പെടട്ടെ. 1
Jeremiah 21:7അതിന്‍റെശേഷം യെഹൂദാ രാജാവായ സിദെക്കീയാവിനെയും അവന്‍റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവയിൽനിന്ന് രക്ഷപെട്ട് ശേഷിച്ചവരെ തന്നെ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്‍റെ വായ്ത്തലകൊണ്ട് സംഹരിക്കും” എന്നു യഹോവയുടെ അരുളപ്പാടു.