യിരെമ്യാവ് 7:34
അന്നു ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശം ശൂന്യമായിക്കിടക്കും.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 26:33ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
Psalms 78:63അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; 2 അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. 1
Isaiah 3:26സീയോൻപുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; 2 അവൾ ശൂന്യമായി നിലത്തു ഇരിക്കും.
Isaiah 24:7പുതുവീഞ്ഞ് ദുഃഖിക്കുന്നു; 2 മുന്തിരിവള്ളി വാടുന്നു; 2 സന്തുഷ്ടമാനസന്മാരെല്ലാം നെടുവീർപ്പിടുന്നു. 1
Jeremiah 4:26ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; 2 അതിലെ പട്ടണങ്ങളെല്ലാം യഹോവയാൽ 2 അവിടുത്തെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.
Jeremiah 16:9യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് കാണത്തക്കവിധം ഞാൻ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.