യിരെമ്യാവ് 9:1
അയ്യോ, എന്‍റെ ജനത്തിന്‍റെ പുത്രിയുടെ ഘാതകന്മാർനിമിത്തം 2 രാവും പകലും കരയേണ്ടതിന് എന്‍റെ തല വെള്ളവും 2 എന്‍റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു! 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 42:3“നിന്‍റെ ദൈവം എവിടെ?” എന്നു അവർ എന്നോട് നിരന്തരം ചോദിക്കുന്നതുകൊണ്ട് 2 എന്‍റെ കണ്ണുനീർ രാവും പകലും എനിക്ക് ആഹാരമായി തീർന്നിരിക്കുന്നു. 1
Psalms 119:136അവർ അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ 2 എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. സാദെ. 1
Isaiah 22:4അതുകൊണ്ട് ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; 2 ഞാൻ കൈപ്പോടെ കരയട്ടെ; 1 എന്‍റെ ജനത്തിന്‍റെ നാശത്തെച്ചൊല്ലി 2 എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്.” 1
Jeremiah 4:19അയ്യോ എന്‍റെ ഉള്ളം, എന്‍റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; 2 അയ്യോ എന്‍റെ ഹൃദയഭിത്തികൾ! എന്‍റെ നെഞ്ചിടിക്കുന്നു; 1 എനിക്ക് മിണ്ടാതെ ഇരുന്നുകൂടാ; 2 എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു. 1
Jeremiah 6:26എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക; 2 ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും നമ്മുടെനേരെ വരും. 1
Jeremiah 13:17നിങ്ങൾ കേട്ടനുസരിക്കുന്നില്ലെങ്കിൽ 2 ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; 1 യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കുകയാൽ 2 ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും. 1