John 12:34
പുരുഷാരം അവനോട്: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ?“ എന്നു ചോദിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
33ഇതു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
Cross References
Psalms 72:7അവന്‍റെ കാലത്ത് നീതി തഴയ്ക്കട്ടെ + 72:7 നീതി തഴയ്ക്കട്ടെ നീതിമാന്മാർ തഴയ്ക്കട്ടെ; 2 ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. 1
Psalms 89:36അവന്‍റെ സന്തതി ശാശ്വതമായും 2 അവന്‍റെ സിംഹാസനം എന്‍റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. 1
Isaiah 9:7അവന്‍റെ ആധിപത്യത്തിന്‍റെ വർദ്ധനയ്ക്കും 2 സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല; 1 ദാവീദിന്‍റെ സിംഹാസനത്തിലും 2 അവന്‍റെ രാജത്വത്തിലും 1 ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ 2 ന്യായത്തോടും നീതിയോടും കൂടി 2 സ്ഥാപിച്ചു നിലനിർത്തും; 1 സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത 2 അതിനെ നിവർത്തിക്കും. 1 യഹോവയുടെ ക്രോധം യിസ്രായേലിനു നേരേ 1
Ezekiel 37:24”എന്‍റെ ദാസനായ ദാവീദ് അവർക്ക് രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാകും; അവർ എന്‍റെ വിധികളിൽ നടന്ന് എന്‍റെ ചട്ടങ്ങളെ പ്രമാണിച്ച് അനുഷ്ഠിക്കും.
Daniel 7:14സകലവംശങ്ങളും ജനതകളും ഭാഷക്കാരും അവനെ സേവിക്കുവാൻ തക്കവിധം അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
Micah 4:7മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും 2 അകന്നുപോയതിനെ മഹാജനതയാക്കുകയും 1 യഹോവ സീയോൻ പർവ്വതത്തിൽ 2 ഇന്നുമുതൽ എന്നെന്നേക്കും അവർക്ക് രാജാവായിരിക്കുകയും ചെയ്യും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1