John 19:15
അവരോ: “അവനെ കൊണ്ടുപോക, അവനെ കൊണ്ടുപോക; അവനെ ക്രൂശിയ്ക്ക!“ എന്നു നിലവിളിച്ചു. “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ?“ എന്നു പീലാത്തോസ് അവരോട് ചോദിച്ചു; അതിന് മുഖ്യപുരോഹിതന്മാർ: “ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല“ എന്നു ഉത്തരം പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
16അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. 1 യേശുവിനെ ക്രൂശിലേറ്റുന്നു
Cross References
Genesis 49:10ശീലോഹ് + 49:10 ശീലോഹ് അവകാശമുള്ളവൻ വരുവോളം വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും 2 രാജദണ്ഡ് അവന്‍റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; 2 ജനതകളുടെ അനുസരണം അവനോട് ആകും. 1
Luke 23:18ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു
John 19:6മുഖ്യപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: “അവനെ ക്രൂശിയ്ക്ക, അവനെ ക്രൂശിയ്ക്ക!“ എന്നു ആർത്തുവിളിച്ചു. പീലാത്തോസ് അവരോട്: “നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല“ എന്നു പറഞ്ഞു.
Acts 22:22ഇതു പറയുന്നതുവരെ അവർ അവനെ കേട്ടുകൊണ്ടിരുന്നു; പിന്നെ: “ഇങ്ങനത്തവനെ കൊന്നുകളക; അവൻ ജീവിച്ചിരിക്കുന്നത് യോഗ്യമല്ല” എന്നു നിലവിളിച്ചു പറഞ്ഞു.