John 9:35
അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
36അതിന് അവൻ: “യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം“ എന്നു ഉത്തരം പറഞ്ഞു.
Cross References
Psalms 2:7ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; 2 യഹോവ എന്നോട് അരുളിച്ചെയ്തത്: 1 “നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 1
Psalms 27:10എന്‍റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും 2 കർത്താവ് എന്നെ ചേർത്തുകൊള്ളും. 1
Matthew 16:16അതിനുത്തരമായി ശിമോൻ പത്രൊസ്: “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു“ എന്നു പറഞ്ഞു.
John 1:18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. 1 സ്നാപകയോഹന്നാന്‍റെ സാക്ഷ്യം
John 1:49നഥനയേൽ അവനോട്: “റബ്ബീ, നീ ദൈവപുത്രൻ ആകുന്നു, നീ യിസ്രായേലിന്‍റെ രാജാവ് ആകുന്നു“ എന്നു ഉത്തരം പറഞ്ഞു.
John 3:36പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നു.“