Jonah 3:2
“നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിൽ ചെന്നു ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന സന്ദേശം അതിനോടു പ്രസംഗിക്കുക.”
ബൈബിൾ (മലയാളം)
In The King James Version
Arise, go unto Nineveh, that great city, and preach unto it the preaching that I bid thee.
In Context
1യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം യോനായ്ക്ക് ഉണ്ടായത് എന്തെന്നാൽ:
Cross References
Exodus 4:28യഹോവ തന്നെ ഏല്പിച്ച് അയച്ച വചനങ്ങളൊക്കെയും തന്നോട് കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.
Jeremiah 1:7അതിന് യഹോവ എന്നോട് അരുളിച്ചെയ്തത്: 2 “‘ഞാൻ ബാലൻ’ എന്നു നീ പറയരുത്; 1 ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകുകയും 2 ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം സംസാരിക്കുകയും വേണം. 1
Jeremiah 15:19അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്‍റെ മുമ്പാകെ നില്ക്കുവാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; 1 നീ അധമമായത് ഉപേക്ഷിച്ച്, ഉത്തമമായത് പ്രസ്താവിച്ചാൽ 2 നീ എന്‍റെ വായ് പോലെ ആകും; 1 അവർ നിന്‍റെ പക്ഷം തിരിയും; 2 നീ അവരുടെ പക്ഷം തിരിയുകയില്ല. 1
Ezekiel 3:17“മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു; നീ എന്‍റെ വായിൽനിന്ന് വചനം കേട്ടു എന്‍റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കണം.
Jonah 3:3അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിൽ ചെന്നു. ഒരറ്റത്തുനിന്ന് മറ്റേഅറ്റം വരെ എത്താൻ മൂന്നുദിവസം നടക്കേണ്ടത്ര മഹാനഗരമായിരുന്നു നീനെവേ.
Matthew 3:8‘‘മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ.